ബഹ്റൈൻ തൊഴിൽ പരിശോധന കർശനമാകുന്നു


അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന് നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ് അഫയേഴ്സ് അതോറിറ്റി മുഹറഖിലെ വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തി. താമസനിയമം ലംഘിച്ച ഏതാനും പേർ പിടിയിലാവുകയും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.താമസ, തൊഴിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. മുഹറഖ് പൊലീസ് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. 

You might also like

Most Viewed