രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിഒന്നാം രക്തസാക്ഷി ദിനം ആചരിച്ചു


ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റുമായിരുന്ന രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിഒന്നാം രക്തസാക്ഷി ദിനം ആചരിച്ചു.  ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച പരിപാടി  ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ലാ പ്രസിഡന്റ്‌മാരായ ജി. ശങ്കരപ്പിള്ള, ജെസ്റ്റിൻ ജേക്കബ്, ഫിറോസ് നങ്ങാരത്തിൽ,ജില്ലാ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട് ജലീൽ മുല്ലപ്പള്ളിൽ, സൽമാനുൽ ഫാരിസ്, റംഷാദ് ആയിലക്കാട്, ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നിസാർ കുന്നംകുളത്തിങ്കൽ, അൻസൽ കൊച്ചൂടി, ഒഐസിസി നേതാക്കളായ ഉണ്ണികൃഷ്ണപിള്ള, അഡ്വ. ഷാജി സാമുവേൽ,സിൻസൺ ചാക്കോ, ബിജു മത്തായി,ബ്രൈറ്റ് രാജൻ, അബൂബക്കർ വെളിയംകോട്, ഷഹീർ പേരാമ്പ്ര,രഞ്ജിത്ത് പൊന്നാനി, എബിൻ, തുളസിദാസ്, സിജു കുറ്റാനിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed