ശാസ്ത്രപ്രതിഭ മത്സര വിജയികൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു
സയൻസ് ഇന്ത്യ ഫോറം ഇന്ത്യൻ എംബസിയുടെയും വിജ്ഞാൻ ഭാരതിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രപ്രതിഭ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണം സംഘടിപ്പിച്ചു. സയൻസ് ഫിയസ്റ്റ 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്ത ജേതാക്കൾക്ക് ട്രോഫികളും സെർട്ടിഫിക്കേറ്റുകളും കൈമാറി. സയൻസ് ഇന്ത്യ ഫോറം പ്രസിഡണ്ട് ഡോ വിനോദ് മാണിക്കര, അഹ് ലിയ യൂണിവേഴ്സിറ്റി റിസർച്ച് ഫാക്കൽറ്റി ഡീൻ ഡോ ഷൗഖി മൊഹമ്മൽ അൽ ദലാൽ, ഉപദേശക സമിതി അംഗം ഡോ ബാബു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
