5 വർഷം തടവ് ശിക്ഷ വിധിച്ച ബഹ്റൈൻ പൗരനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്


തംകീനിൽ വ്യാജ കരാർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ 5 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച ബഹ്റൈൻ പൗരനെ കുറ്റവിമുക്തനാക്കി കേടതി ഉത്തരവിട്ടു. ദേശീയ തൊഴിൽ സഹായ പരിപാടിയുമായി ബന്ധപ്പെട്ട് വ്യാജ കരാർ ഉണ്ടാക്കി തംകീനിൽ നിന്ന് 22,000 ദിനാർ തട്ടിയെടുത്തു എന്നാണ് പ്രതിയുടെ മേലുള്ള ആരോപണം. എന്നാൽ തുടരന്വേഷണത്തിൽ കരാറുകൾ ഒപ്പുവെച്ചിട്ടുള്ളത് വർഷങ്ങൾക്ക് മുൻപ് ബഹ്റൈനു പുറത്ത്നിന്നാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ്  ഇയാൾ കുറ്റക്കാരനല്ലെന്ന് കോടതി വിധി പുറപ്പെടുവിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed