യുപിയിൽ മുന്നേറി യോഗിയും സഹമന്ത്രിമാരും


ഉത്തർ പ്രദേശിൽ വെന്നിക്കൊടി പാറിച്ച് യോഗി ആദിത്യനാഥും സഹമന്ത്രിമാരും. ഈ മണിക്കൂറിൽ 285 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് എസ്പി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 106 സീറ്റുകളിലാണ് എസ്പി മുന്നേറുന്നത്. ഉത്തർ പ്രദേശിൽ കോൺഗ്രസും ബിഎസ്പിയും നാമാവിശേഷമായി.

എക്‌സിറ്റ് പോൾ ശരിവച്ചുകൊണ്ടാണ് യുപിയിൽ ബിജെപിയുടെ മുന്നേറ്റം. 403 സീറ്റുകളാണ് യുപിയിൽ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. ഈ നിലയാണ് യുപി കടന്ന് 285ൽ മുന്നേറുന്നത്. ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഈ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

2017ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവർത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

You might also like

  • Straight Forward

Most Viewed