വാറ്റ് നിയമലംഘനം : ബഹ്റൈനിൽ 27 ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

വാറ്റ് നിയമലംഘനങ്ങളെ തുടർന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ ബഹ്റൈനിൽ 27 ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ ടൂറിസം വകുപ്പ് മന്ത്രി സെയ്ദ് അൽ സയാനി അറിയിച്ചു. ജനുവരി ഒന്നു മുതൽ ആരംഭിച്ച പുതിയ വാറ്റ് വർധനവിനെ തുടർന്നാണ് നിയമലംഘനങ്ങൾ വർധിച്ചിട്ടുള്ളതെന്നും വാറ്റിൽ നിന്നും ഒഴിവാക്കിയ ഉൽപന്നങ്ങൾക്ക് നിയമവിരുദ്ധമായി വില കൂട്ടി വിൽപ്പന നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധുപ്പെട്ട് പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.