ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ച ബഹ്റൈന് നാസയുടെ പ്രശംസ


മനുഷ്യനെ വീണ്ടും ചന്ദ്രനിലേയ്ക്ക് എത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ച ബഹ്റൈനെ് നാസയുടെ പ്രശംസ. ബഹ്റൈന്റെ നിലപാടിൽ സന്തോഷമുണ്ടെന്ന് നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ നാസയുടെ വെബ് സൈറ്റിൽ കുറിച്ചു. യു.എ.ഇയുമായി സഹകരിച്ച് ബഹ്റൈൻ നടത്തിയ ലൈറ്റ് വൺ സ്പെയ്സ് ക്രാഫ്റ്റിന്റെ വിജയകരമായ വിക്ഷേപണത്തിന്റെ തുടർച്ചയാണ് ആർട്ടെമിസ് ഉടമ്പടിയെന്നും ബഹ്റൈൻ നാഷ്ണൽ സ്പെയ്സ് സയസ് ഏജൻസി ഈ വിഷയത്തിൽ പ്രതികരിച്ചു. 1967ലെ ബഹിരാകാശ ഉടമ്പടിയും കരാറുകളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ആർട്ടെമിസ് ഉടമ്പടിയിൽ പങ്കുചേരുന്ന രാജ്യങ്ങളുടെ പട്ടികയിൽ 17 ാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുമാണ് ബഹ്റൈൻ .

You might also like

Most Viewed