DAY 14 ഷോർട്ട് ഫിലിം പ്രദർശനത്തിനായി ഒരുങ്ങുന്നു


ബഹ്റൈനിൽ നിന്നും പൂർണമായി ചിത്രീകരിച്ച ഷോർട്ട് ഫിലിം പ്രദർശനത്തിനായി ഒരുങ്ങുന്നു. ഒരു നിശബ്ദ പ്രണയത്തെ പശ്ചാത്തലമാക്കി അറിയപ്പെടുന്ന നാടക പ്രവർത്തകനായ രാധാകൃഷ്ണൻ തെരുവത്താണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്  ഡൈനാമിക് ആർട്ട് സെന്ററിന് വേണ്ടി അബ്ദുള്ള ബെല്ലിപ്പാടി നിർമിച്ച ഈ സിനിമ സഞ്ജുവെൽ മീഡിയ ആണ് പ്രദർശനത്തിനായി ഒരുക്കുന്നത്.

ക്യാമറ എഡിറ്റിംഗ്  സന്ദീപ് കണ്ണൂരും , ഷിമി മൻസൂറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷിബിൻ .പി .സിദ്ദിഖും ,സോബിൻ ജോസും , ദീപിക അനീഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രമ്യ ബിനോജ് , ബിനോജ് പാവറട്ടി , ഹൻസുൽ ഗനി , അബ്ദുള്ള ബെല്ലിപ്പാടി , ശ്രീരാജ് .വി .പിള്ളൈ എന്നിവരും ശബ്ദം നൽകിയിരിക്കുന്നത് ഷീജ വീരമണിയുമാണ് . പശ്ചാത്തല സംഗീതം - ഷിബിൻ പി.സിദ്ദിഖും - റിക്കോർഡിങ് - ഡബ്ബിങ് - ഡ്രീം ഡിജിറ്റൽ മീഡിയ ബഹ്റിനുമാണ് . ഈ ഹ്രസ്വ ചിത്രത്തിൻറെ സഹ പ്രായോജകർ - കോട്ടയം കിച്ചനും , ആൽബി കോൺട്രാക്ടിങ്ങുമാണ് .  ഈ ഷോർട്ട് ഫിലിം ഏതാനും ദിവസത്തിനുള്ളിൽ പ്രേക്ഷകരിൽ എത്തും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed