ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ബഹ്റൈനിൽ എട്ട് ലക്ഷം കവിഞ്ഞു


മനാമ

ബഹ്റൈനിൽ ഇന്നലെ 67 വിദേശികൾ ഉൾപ്പടെ 241 പേരിലാണ്  കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 138 എണ്ണം സമ്പർക്കത്തിലൂടെയും, 36 എണ്ണം യാത്രസംബന്ധമായുമാണ്  രേഖപ്പെടുത്തിയത്. നിലവിൽ രാജ്യത്തുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 1316 ആണ്.   ഇന്നലെ 18994 പേരിലാണ് പരിശോധനകൾ നടത്തിയത്.  ദശാംശം 1.27 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ആകെ കോവിഡ് മരണം 1394 ആണ്.   ഇന്നലെ 46  പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,808 ആയി. ഇതുവരെയായി  11,99,648 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,73,836 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു.  ഇതുവരെയായി 8,00,014 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.  

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed