ബഹ്റൈൻ സെന്റർ മാർത്തോമ്മാ യുവജനസഖ്യം മീറ്റിംഗ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം–കൊച്ചി ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ബഹ്റൈൻ സെന്റർ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ മീറ്റിംഗ് സൽമാനിയ ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരിഷിൽ വച്ച് നടന്നു.

സെന്റർ പ്രസിഡന്റ് റവ. സാമുവേൽ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുത്തു. സെന്റർ സെക്രട്ടറി എബിൻ മാത്യു ഉമ്മൻ സ്വാഗത പ്രസംഗം നടത്തി. വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോൺ, റവ. അനീഷ് സാമുവേൽ ജോൺ, സിജി ഫിലിപ്പ് എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

ബഹ്റൈൻ മാർത്തോമ്മാ ഇടവക, സെന്റ് പോൾസ് മാർത്തോമ്മാ ഇടവക എന്നിവടങ്ങളിൽ നിന്നായി 150-ലധികം യുവജനങ്ങൾ യോഗത്തിൽ പങ്കെടുത്തു. വിവിധ വിഷയാധിഷ്ഠിത കാര്യങ്ങളിൽ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ യുവജനങ്ങളുമായി ആശയവിനിമയവും സംവാദവും നടത്തി.

യോഗത്തിൽ ബഹ്റൈൻ സെന്ററിന്റെ പുതിയ ജോയിന്റ് സെക്രട്ടറിയായി ബിൻസി ജോയിയെ നിയമിച്ചു. പങ്കെടുത്ത എല്ലാവർക്കും സെന്റർ ട്രഷറർ സുജിൻ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed