കെപിഎ ടസ്കേഴ്സ് ക്രിക്കറ്റ് ടീമിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ഔദ്യോഗിക ക്രിക്കറ്റ് ടീമായ 'കെപിഎ ടസ്കേഴ്സ്'ന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലമാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.

ബഹ്‌റൈനിലെ പ്രമുഖ ക്രിക്കറ്റ് ടൂർണമെന്റുകളിൽ സ്ഥിരസാന്നിധ്യമായ കെപിഎ ടസ്കേഴ്സ് ഇതിനോടകം നിരവധി ചാമ്പ്യൻഷിപ്പുകളും ട്രോഫികളും കരസ്ഥമാക്കിയിട്ടുണ്ട്. ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷന്റെ (ബിസിഎ) ഔദ്യോഗിക ലീഗിൽ രജിസ്റ്റർ ചെയ്ത് സ്റ്റിച്ച് ബോൾ മത്സരങ്ങളിൽ പങ്കെടുത്തു വരുന്ന ടീം, ഹാർഡ് ടെന്നീസ്, സോഫ്റ്റ് ടെന്നീസ് ബോൾ വിഭാഗങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

article-image

കെപിഎ വർക്കിംഗ്‌ പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, കെപിഎ സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി.എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ധീക് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ അഷ്‌റഫ്‌ എന്നിവരും മറ്റു ടീമംഗങ്ങളും പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

article-image

xczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed