ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 20-ാം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 20-ാം ഇടവക ദിനാഘോഷവും ഒരു വർഷം നീണ്ടുനിൽക്കുന്ന 20-ാം ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യു.കെ., യൂറോപ്പ്, ആഫ്രിക്ക, മുംബൈ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ അനാച്ഛാദനവും അഭിവന്ദ്യ തിരുമേനി നിർവഹിച്ചു. ഇടവകയുടെ രൂപീകരണകാലം മുതൽ അതിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുതിർന്ന കുടുംബാംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഇടവക വികാരി റവ. അനീഷ് സാമുവേൽ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സുദിൻ എബ്രഹാം സ്വാഗതവും ട്രസ്റ്റി ഷിബു ചാക്കോ നന്ദിയും രേഖപ്പെടുത്തി. ഇടവക സെക്രട്ടറി എബി വർഗീസ് 20-ാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ വൈദികൻ റവ. ജോസഫ് ജെ. അയിരുകുഴി, കെ.സി.ഇ.സി. പ്രസിഡന്റും സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവക വികാരിയുമായ വെരി. റവ. സ്ലീബ പോൾ കോർ എപ്പിസ്‌കോപ്പ, ബഹ്‌റൈൻ മാർത്തോമ്മാ പാരിഷ് വികാരി റവ. ബിജു ജോൺ, ബഹ്‌റൈൻ സി.എസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

"ലൈറ്റ്ഡ്‌ ടു ലൈറ്റ്ൺ" എന്ന സഭാ സന്ദേശം മുൻനിർത്തി ആത്മീയവും സാമൂഹികവും സാംസ്കാരികവുമായ വൈവിധ്യമാർന്ന പരിപാടികളാണ് ജൂബിലി വർഷത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

article-image

ass

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed