കുടുംബ സൗഹൃദ വേദി ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു


മനാമ

കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ  50 മത് ദേശീയദിന ആഘോഷം നടത്തി. കുടുംബ സൗഹൃദവേദി പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറിയും എഴുത്തുകാരിയുമായ  ഷെമിലി പി ജോൺ മുഖ്യ സന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ  ബഷീർ അമ്പലമായി,  മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് പോൾ സെബാസ്റ്റ്യൻ, കുടുംബ സൗഹൃദവേദിയുടെ രക്ഷാധികാരി അജിത് കുമാർ, ഗോപാലൻ വി സി, ഗണേശ് കുമാർ വനിതാവേദി പ്രസിഡണ്ട് മിനി മാത്യു, സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് അജി പി ജോയ്, ഒഐസിസി പാലക്കാട് ജില്ലാ സെക്രട്ടറി സൽമാൻ ഫാരിസ്, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സെക്രട്ടറി വിനോദ് ദാനിയേൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സെക്രട്ടറി എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും പറഞ്ഞു.  സൈറ പ്രമോദ്, സന്തോഷ് കുറുപ്പ്,സുനീഷ് കുമാർ, ജോൺസൺ, പ്രമോദ്, മണിക്കുട്ടൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed