മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു


മലപ്പുറം

മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ(46), സഹോദരന്‍ ഉസ്മാന്‍(36), ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത്. ആനക്കയം വള്ളക്കാപ്പറ്റയിലാണ് സംഭവം. നിയന്ത്രണം നഷ്ടമായ ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed