​ഗൾഫ് കറൻസികൾക്ക് മൂല്യമേറുന്നു; 200 കടന്ന് ബഹ്റൈനി ദിനാർ


മനാമ
രൂപയുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികൾക്ക് ഏറ്റവും ഉയർന്ന മൂല്യമാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയതോടെയാണിത്. ഇന്ന് രാവിലെ ഒരു ബഹ്റൈനി ദിനാറിന് രാജ്യന്തര വിപണിയിൽ 200.04 രൂപയാണ് വിനിമയ നിരക്ക്. യുഎഇ ദിർഹം, സൗദി റിയാൽ, കുവൈത്തി ദിനാർ, ഒമാനി റിയാൽ, ഖത്തരി റിയാൽ എന്നിവയ്ക്കും നിരക്ക് ഏറെ വർദ്ധിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് ഗൾഫ് കറൻസികൾക്ക് ഇത്രയും ഉയർന്ന മൂല്യം ലഭിക്കുന്നത്. ഇതിന് മുമ്പ് ഒക്ടോബർ 12ന് ബഹ്റൈൻ ദിനാറിന്റെ മൂല്യം രൂപക്കെതിരെ 198.72 വരെ എത്തിയിരുന്നു. ഇതാദ്യമായാണ് ബഹ്റൈനി ദിനാർ 200 കടക്കുന്നത്.

വിപണിയിലെ ഈ നേട്ടം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ. സമ്പദ് വ്യവസ്ഥയിൽ ഒമിക്രോൺ ആശങ്ക നിലനിൽക്കുന്നതിനാൽ ഈ പ്രവണത തുടരുമെന്ന് സാമ്പത്തിക വൃത്തങ്ങൾ വിലയിരുത്തുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതും ഡോളറിന് ശക്തി പകർന്നിട്ടുണ്ട്. എന്തായാലും കിട്ടിയ അവസരം കടം വാങ്ങിയെങ്കിലും പ്രയോജനപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികളിൽ വലിയൊരു വിഭാഗം.

You might also like

Most Viewed