ബഹ്റൈൻ കെസിഇസി ആരോഗ്യ ശിൽപ്പശാലയും ചിത്ര രചനാ മത്സരവും നടത്തി

മനാമ
ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ "ഹെൽപ് ടു സേവ് എ ലൈഫ് "എന്ന പേരിൽ ശിൽപ്പശാലയും ചിത്ര രചനാ മത്സരവും കെ. സി. എ. ഹാളിൽ വച്ച് നടന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയാഘാതങ്ങളെ ചെറുക്കാനായി കൈകൾ ഉപയോഗിച്ച് ഉത്തേജനം നൽകുന്ന പരിശീലനം ശിൽപ്പശാലയിൽ പങ്കെടുത്തവർക്ക് ലഭിച്ചു. ഈ രീതിയെ കുറിച്ച് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഇൻസ്‌ട്രക്ടർമാരായ ഫ്രീഡ സെക്യൂറ, പ്രിൻസ് തോമസ് എന്നിവർ ക്ലാസുകൾ നടത്തി. ഇവരോടൊപ്പം ബയോ മെഡിക്കൽ എഞ്ചിനീയർമാരായ എഞ്ചിനീയർ ഏദെൽ അനീഷ് ജോസഫ്, ഷിനു സ്റ്റീഫൻ എന്നിവരും പങ്കെടുത്തു.
കെ. സി. ഇ. സി. ദേവാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ചിത്ര രചനാ മത്സരത്തിന്റെ ഭാഗമായി ഡ്രോയിംഗ്, പെയ്ന്റിംഗ്, കളറിംഗ് തുടങ്ങി മൂന്ന്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. റവറണ്ട് ഷാബു ലോറന്‍സ് പരിപാടിയുടെ കണ്‍വീനറായിരുന്നു. പ്രസിഡണ്ട് റവറണ്ട് ദിലീപ് ഡേവിസണ്‍ മാര്‍ക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. റവറണ്ട് ഫാദർ നോബിന്‍ തോമസ് ആശംസകൾ നേര്‍ന്നു.
kk