ഫ്‌ളക്‌സിലെ ഫോട്ടോ ചെറുതായി; സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂർ മേയർ

തൃശൂർ: ഫ്‌ളക്‌സ് ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് മേയർ എം.കെ. വർഗീസ് സ്‌കൂളിലെ ചടങ്ങു ബഹിഷ്‌കരിച്ചു. പൂങ്കുന്നം ഗവ. സ്‌കൂളിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡാണു മേയറെ ചൊടിപ്പിച്ചത്. ഫോട്ടോ ചെറുതായതുകൊണ്ടാണ് മടങ്ങിയതെന്നും മേയർ പദവിയെ അപമാനിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം എംഎൽഎ പി ബാലചന്ദ്രന്റെ ചിത്രമാണ് ഫ്‌ളക്‌സിൽ വലുതാക്കി വച്ചിരുന്നത്. സംഭവം വിവാദമായതോടെ സ്ഥലം എംഎൽഎയും ചടങ്ങിനെത്തിയില്ല. സ്ഥിരം സമിതി ചെയർമാൻ എൻഎ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.