ബഹ്റൈൻ ഹോപ്പ് രക്തദാന ക്യാമ്പ് ഡിസംബർ 3ന് സംഘടിപ്പിക്കുന്നു


മനാമ

ബഹ്‌റൈനിലെ സന്നദ്ധസേവന, ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആറാമത് രക്‌തദാനക്യാമ്പ് ഡിസംബർ മൂന്നിന് വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് പന്ത്രണ്ടു മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ബ്ലഡ്‌ ബാങ്കിൽ വെച്ച് സംഘടിപ്പിക്കുന്നു. "പകുത്തു നൽകാം ജീവന്റെ തുള്ളികൾ" എന്ന സന്ദേശത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, റെജിസ്‌ട്രേഷനുമായി 39889317 അല്ലെങ്കിൽ 33230104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed