ബഹ്‌റൈനിൽ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും; തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:

ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടു. വടക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും രേഖപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 20 നോട്ടിന് മുകളിൽ വേഗതയുള്ള കാറ്റും മഴയോടൊപ്പം അനുഭവപ്പെട്ടു.

മഴയെത്തുടർന്ന് റോഡ് യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശിച്ചു. കൃത്യമായ ലെയ്‌നുകൾ പാലിക്കുക, വേഗത പരിമിതപ്പെടുത്തുക, വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക എന്നിവ ഉറപ്പാക്കണം. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ളയിടങ്ങളിലും ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

മഴയ്ക്ക് പിന്നാലെ രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. ഞായറാഴ്ച പകൽ സമയങ്ങളിലും ആകാശം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed