സൗദിയിൽ ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആഫ്രിക്കയിൽ നിന്നും എത്തിയ യാത്രികനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. രോഗിയേയും ഇയാളുമായി അടുത്ത സന്പർക്കം പുലർത്തിയവരേയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഗൾഫ് രാജ്യത്ത് ആദ്യമായാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നത്.
ഒമിക്രോൺ ആശങ്കകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ.