ടീം പവിഴദ്വീപും അൽഹിലാൽ ഹോസ്പിറ്റലും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ

ടീം പവിഴദ്വീപും അൽഹിലാൽ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് രണ്ട് ദിവസങ്ങളിലായി അദ്‌ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്നു.  ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ടീം പവിഴദ്വീപ് നടത്തിയ ബഹ്റൈനിലെ മാതാപിതാക്കൾ എന്ന ഓൺവോയിസ് കോണ്ടെസ്ട് മത്സര വിജയികൾക്കു ദുബായ് ലിങ്ക് നൽകിയ ഒന്നാം സമ്മാനമായ മൊബൈൽ ഫോൺ അക്ബർ സാദിക്കിനും,  രണ്ടാം സമ്മാനമായി സെക്യൂർ ലൈൻ ഡോക്യുമെന്റ് ക്ലീറൻസ് റിഫ നൽകിയ മൊബൈൽ ഫോൺ ഡോക്ടർ രസ്നയ്ക്കും  സാമൂഹ്യ പ്രവർത്തകനായ ഫസൽ ഉൽ ഹഖ് കൈമാറി. ഫസൽ ഉൽ ഹഖിനുള്ള ടീം പവിഴദ്വീപിന്റെ ഉപഹാരം ദിൽഷാബ് ഹംസയും അൽഹിലാൽ ഹോസ്പിറ്റലിനുള്ള മൊമെന്റോ ടീം പവിഴദ്വീപിന്റെ  റസാഖ് വല്ലപ്പുഴയും നൽകി. ദിൽഷാദ് പയ്യോളി , ബിനീഷ് മനയിൽ ,അഹദ് ,സിംന ഹക്സർ , ബവിഷ അനൂപ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

article-image

പങ്കെടുത്തവർക്ക് അടുത്ത ഒരു വർഷത്തേക്കുള്ള പ്രിവിലേജ് കാർഡ് സൗജന്യമായി നൽകി. 300 ൽ അധികം ആളുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed