ബഹ്റിൻ പ്രതിഭ ഇരുപത്തിയെട്ടാം കേന്ദ്ര സമ്മേളനത്തിന് ഒരുങ്ങുന്നു

മനാമ
ഡിസംബർ 10 ന് നടക്കുന്ന ബഹ്റിൻ പ്രതിഭ ഇരുപത്തിയെട്ടാം കേന്ദ്ര സമ്മേളനം വിജയപ്പിക്കാൻ പ്രതിഭ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രതിഭ കേന്ദ്ര ജോയന്റ് സെക്രട്ടറി ഡോ: ശിവ കീർത്തി സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ.എം.സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് സംസാരിച്ചു. ജനറൽ സെക്രട്ടറി ലിവിൻ കുമാർ സമ്മേളന നടത്തിപ്പുകളെ കുറിച്ചും സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികളെ കുറിച്ചും വിശദീകരിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി.നാരായണൻ, രക്ഷാധികാരി സമിതി അംഗവും കേരള പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണുർ , പ്രതിഭ വനിത വേദി സെക്രട്ടറി ബിന്ദു റാം എന്നിവർ സംസാരിച്ചു. സമ്മേളന ലോഗോ മുഖ്യ രക്ഷാധികാരി, പി. ശ്രീജിത്, സി.വി. നാരായണൻ, സുബൈർ കണ്ണൂർ, കെ.എം.സതീഷ് ,ലിവിൻ കുമാർ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു. ചടങ്ങിൽ രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര എക്സികുട്ടീവ് മെംബർമാർ , മേഖലാ ഭാരവാഹികൾ എന്നിവരും സംബന്ധിച്ചു.