പ്രവാസി സാഹിത്യോത്സവ് സമാപിച്ചു


പന്ത്രണ്ടാമത് ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു.  വെർച്യുൽ പ്ലാറ്റഫോമിൽ നടന്ന സാംസ്കാരിക സമ്മേളനം കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.  എസ് എസ് എഫ് ഇന്ത്യ പ്രസിഡന്റ് ഡോക്ടർ ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ആർ എസ് സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കബീർ ചേളാരി സാഹിത്യോത്സവ് സന്ദേശം കൈമാറി. സാഹിത്യോത്സവ് ജേതാക്കളെ ഐ സി എഫ് ബഹ്‌റൈൻ നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി പ്രഖ്യാപിച്ചു. 293 പോയിന്റുകൾ നേടി മുഹറഖ് സെൻട്രൽ ടീം ചാമ്പ്യന്മാരായപ്പോൾ .223 പോയിന്റുകൾ നേടി ടീം മനാമയും 132 പോയിന്റുകൾ നേടി ടീം റിഫയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 

article-image

ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള , കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ , ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം , പ്രസിഡന്റ് ബിജു കുന്നന്താനം , കർണാടക കൾച്ചറൽ ഫൗണ്ടേഷൻ ബഹ്‌റൈൻ പ്രസിഡന്റ് ജമാൽ വിട്ടൽ , വി പി കെ അബൂബക്കർ ഹാജി , എന്നിവർ ആശംസകൾ നേർന്നു.  

article-image

'കല, പ്രതിഭാത്വം ,സംഘാടനം' എന്ന ശീർഷകത്തിൽ അബ്ദു റഹീം സഖാഫി, വി പി കെ മുഹമ്മദ് , ഷബീർ മാസ്റ്റർ , അഷ്‌ഫാഖ്‌ മാണിയൂർ , നവാസ് ഹിശാമി , റഷീദ് തെന്നല തുടയിവർ സംബന്ധിച്ച പ്രത്യേക പാനൽ ചർച്ചയും സാഹിത്യോത്സവ് വേദിയിൽ നടന്നു. അബ്ദുല്ല രണ്ടത്താണിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമത്തിൽ അഡ്വക്കേറ്റ് ഷബീർ സ്വാഗതവും ഫൈസൽ കൊല്ലം നന്ദിയും പറഞ്ഞു .

 

You might also like

  • Straight Forward

Most Viewed