സംസ്‌കൃത ദിനം ആഘോഷിച്ചു

മനാമ
ഇന്ത്യൻ സ്‌കൂൾ ഓൺലൈനായി സംസ്‌കൃത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിഡിൽ സെക്ഷനിലെയും സെക്കണ്ടറി സെക്ഷനിലെയും വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി സംസ്‌കൃത ഗാനങ്ങളും കഥകളും അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്‌കൃത ഭാഷയിലുള്ള പോസ്റ്ററുകളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.