സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു


കോട്ടയം: ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചർ‍ച്ചയെ തുടർ‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന പണിമുടക്കിൽ‍ നിന്ന് സ്വകാര്യബസുടമകൾ‍ പിന്‍മാറി.

ഈമാസം പതിനെട്ടിന് മുന്‍പ് പ്രശ്നങ്ങൾ‍ ചർ‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ആന്‍റണി രാജു പറഞ്ഞു. വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ഇന്ന് മുതൽ സമരം പ്രഖ്യാപിച്ചത്. 

മിനിമം ചാർജ് 12 രൂപയാക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വർദ്ധിപ്പിക്കണം തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങൾ.

You might also like

Most Viewed