ടൂറിസം വികസന പദ്ധതികളുമായി ബഹ്റൈൻ


മനാമ

ബഹ്റൈന്റെ 2022 - 26 വർഷത്തേക്ക് വിനോദസഞ്ചാര മേഖലയിൽ ആവിഷ്കരിക്കാനുള്ള പദ്ധതികൾ ബഹ്റൈൻ വ്യവസായ വാണിജ്യ വിനോദസഞ്ചാര മന്ത്രി സഈദ് ബിൻ റാഷിദ് അൽ സയാനി പുറത്തിറക്കി. സീഫിലെ എക്സിബിഷൻ സെന്ററിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിലാണ് നൂതനമായ പദ്ധതികളെ പറ്റി മന്ത്രി വിശദീകരിച്ചത്. 2026ഓടെ 14. 1 മില്യൺ വിനോദസഞ്ചാരികളെയാണ് പദ്ധികളുടെ ഭാഗമായി ബഹ്റൈനിലെത്തിക്കുക. 2 ബില്യൺ ദിനാറിന്റെ വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.  ഗൾഫ് എയർ അടക്കമുള്ള സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കുന്നത്. ബിസിനസ് ടൂറിസം, സ്പോർട്സ് ടൂറിസം, റിക്രിയേഷണൽ ടൂറിസം, മെഡിക്കൽ ടൂറിസം, കൾച്ചറൽ ടൂറിസം, മിഡീയ ടൂറിസം  എന്നീ ഏഴ് മേഖലകളിലാണ് പ്രധാനമായും പുതിയ പദ്ധതികൾ  ആവിഷ്കരിക്കുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed