യാത്രയപ്പ് നൽകി


മനാമ
ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്ര തിരിക്കുന്ന കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ സോമരാജൻ തരോളിനും മുരളീധരൻ തമ്പാനും യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണ പിള്ള മെമന്റോയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാടയും അണിയിച്ചു. ചടങ്ങിൽ സോമരാജൻ തറോളിന്റെ പത്നി ശുഭ സോമരാജൻ, സമാജം ഭരണ സമിതി അംഗങ്ങൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. മെംബർഷിപ്പ് സെക്രട്ടറി ശരത് നന്ദി പറഞ്ഞു. സവിതാ സുധീർ ആയിരുന്നു മോഡറേറ്റർ. ആദിത് മേനോൻ, പവിത്രാ മേനോൻ, അതുൽ കൃഷ്ണ തുടങ്ങിയവരുടെ ഗാനങ്ങളും ഇതിന്റെ ഭാഗമായി അവതരിപ്പിച്ചു. 

You might also like

Most Viewed