ബഹ്റൈൻ പ്രതിഭ ഹജിയാത്ത് യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ
ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയെട്ടാം കേന്ദ്രസമ്മേളനത്തോടനുബന്ധിച്ച് നടന്ന് വരുന്ന യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി റിഫ മേഖലക്ക് കീഴിലെ ഹജിയാത്ത് യൂണിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി . ഷിഫ അൽ റിഫ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ക്യാമ്പ് കേരള പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതിയിലെ ഹെൽപ് ലൈൻ ചുമതലക്കാരനുമായ സുബൈർ കണ്ണൂർ നിർവഹിച്ചു. ജയരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ ചന്ദ്രൻ പിണറായി സ്വാഗതം പറഞ്ഞു. ഷിഫ അൽ റിഫാ മാനേജിംഗ് ഡയറക്ടർ യൂസുഫ് , പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ പ്രസിഡണ്ട് കെ.എം.സതീഷ് ,റിഫ മേഖല ട്രഷറർ രാജീവ് എന്നിവർ ആശംസകൾ നേർന്നു. ഷിബു ചെറുതുരുത്തി പറഞ്ഞു.രാവിലെ 8 മുതൽ 1 മണി വരെ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ 150 പേർ പങ്കെടുത്തു.