ഐസിആർഎഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മെഗാമെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി സനദിലെ ആസ്റ്റർ ക്ലിനിക്കിൽ വെച്ച് ഡയബെറ്റിക് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റിമുപ്പത്തിയഞ്ചോളം തൊഴിലാളികളാണ് ഇതിൽ പങ്കെടുത്തത്. ഡോക്ടർ മൊഹമ്മദ് ഷെരിഫ് ഡയബെറ്റിക് ബോധവൽക്കരണ ക്ലാസ് എടുത്തു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഐസിആർഎഫ് ന്റെ ജീവകാരുണ്യ പ്രവർത്തങ്ങളെ കുറിച് തൊഴിലാളികൾക് വിശദീകരിച്ചു. പങ്കെടുത്തവർക്ക് ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ്-19 ബോധവൽക്കരണ ഫ്ലൈയറുകളും, ഗിഫ്റ്റ് ഹാമ്പറുകളും നൽകി. ഐസിആർഎഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, മെഗാ മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ മുരളീകൃഷ്ണൻ, നവംബർ മാസത്തെ കോർഡിനേറ്റർ അജയകൃഷ്ണൻ , ഐസിആർഎഫ് വളണ്ടിയർമാർ എന്നിവരും പങ്കെടുത്തു.