ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത് ബഹ്റൈൻ രാജകുടുംബാംഗം


മനാമ

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രതിനീധികരിച്ച് ഷെയ്ഖ്  മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫ വിവിധ ഇന്ത്യൻ കുടുംബങ്ങൾ സന്ദർശിച്ചു. അസർപോട്ട, താക്കർ, കവലാനി, വൈദ്യ, ഭാട്യ, കേവൽറാം, മുൽജിമൽ എന്നീ കുടുംബങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ആശംസകളും ഇവർക്ക് അദ്ദേഹം കൈമാറി.  എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന മൂല്യങ്ങളാണ് ബഹ്റൈൻ സമൂഹം പിന്തുടരുന്നതെന്നും വിവിധ വിഭാഗങ്ങൾക്ക് തങ്ങളുടെ മതവിശ്വാസം പിന്തുടരാൻ ബഹ്റൈനിൽ സാധിക്കുന്നത് രാജ്യത്തിന്റെ വിശാലമായ സമീപനത്തിന്റെ തെളിവാണെന്നും അദ്ദേഹം തന്റെ സന്ദർശനവേളയിൽ അഭിപ്രായപ്പെട്ടു. ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ വകുപ്പ് മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

You might also like

Most Viewed