ഇന്ത്യയിൽ കൊറോണ രോഗികളിൽ വീണ്ടും കുറവ്; ഇന്ന് 10,929 പേർക്ക് രോഗം


ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,46,950 ആയി. 392 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4,60,265 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,10,783 സാന്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്തെ ആകെ പരിശോധനകൾ 61.29 കോടി കവിഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്തെ കൊറോണ രോഗികൾ. ഇന്നലെ 12,729 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഇന്ന് 10,929ലേക്ക് എത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 1.35 ശതമാനമാണ്. കഴിഞ്ഞ 33 ദിവസമായി രണ്ട് ശതമാനത്തിൽ താഴെയാണിത്. അതേസമയം 1.27 ശതമാനമാണ് പ്രതിവാര പോസിറ്റീവിറ്റി നിരക്ക്. ഇതിനോടകം ഇന്ത്യയിൽ 3.43 കോടി ജനങ്ങൾക്കാണ് രോഗം ബാധിച്ചത്.

You might also like

Most Viewed