സ്നേഹസംഗമം സംഘടിപ്പിച്ചു

മനാമ
പരസ്പരം സ്നേഹിക്കുവാനും സഹവർത്തിത്വത്തോടെ ജീവിക്കാനുമാണ് പ്രവാചകൻ മുഹമ്മദ് നബി മുമ്പോട്ട് വെക്കുന്ന ദർശനത്തിന്റെ അകകാമ്പെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് സംഘടിപ്പിക്കുന്ന 'പ്രവാചകന്റെ വഴിയും വെളിച്ചവും' എന്ന ക്യാമ്പയിന്റെ ഭാഗമായി സിഞ്ച് യുണിറ്റ് നടത്തിയ സ്നേഹ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിഞ്ച് യുണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു . ഗഫൂർ മൂക്കുതല, സത്താർ, തഹ്‌യ ഫാറൂഖ് എന്നിവർ ഗാനങ്ങളും സിറാജ് പള്ളിക്കര കവിതയും അവതരിപ്പിച്ചു. അസീസ്, അസ്‌ലം, ഫൈസൽ, ഫാറൂഖ്, മുഹമ്മദ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.