മിലാദ് സം​ഗമം സംഘടിപ്പിച്ചു


മനാമ

ബഹ്റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി മിലാദ് സംഗമവും ജില്ലാ കമ്മിറ്റിയുടെ സ്വപ്നപദ്ധതിയായ മംഗല്യ പദ്ധതിയുടെ മണ്ഡലതല ഫണ്ട്‌ കൈമാറ്റവും സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബഹറൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സെക്രട്ടറി ഒ കെ കാസിം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം തളങ്കര,സംസ്ഥാന മുൻ വൈസ് പ്രസിഡന്റ്‌ റഹീം ഉപ്പള എന്നിവർ ആശംസ പ്രസംഗം നടത്തി. സക്കരിയ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതം പറഞ്ഞ യോഗത്തിൽ മൗലൂദ് സദസ്സിന് ഉസ്താദ് അഷ്‌റഫ്‌ അൻവരി നേതൃത്വം നൽകി. ആക്ടിംഗ് ട്രഷറർ മമ്മു പൊവ്വൽ നന്ദി പറഞ്ഞു.

You might also like

  • Straight Forward

Most Viewed