ധനസഹായം നൽകി

മനാമ
ബഹ്‌റൈൻ കേരളീയ സമാജം വെൽഫേർ ഫണ്ടിൽ നിന്നും അന്തരിച്ച സമാജം അംഗം പപ്പൻ കുഞ്ഞിക്കുള്ള ധന സഹായം കൈമാറി പരേതന്റെ പുത്രൻ പ്രണവ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ് പിള്ളയിൽ നിന്നും തുക ഏറ്റുവാങ്ങി. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര തുടങ്ങിയവർ സംബന്ധിച്ചു. 2011 മുതൽക്കാണ് സമാജം അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ഇങ്ങനെ ഒരു പദ്ധതി തുടങ്ങിയത്.