പ്രവാസി ലീഗൽ സെൽ ലോഗോ പ്രകാശനം ചെയ്തു

മനാമ
ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ ചാപ്റ്ററിന്റെ പുതിയ ലോഗോ നിർവാഹക സമിതി അംഗങ്ങൾ ചേർന്ന് പ്രകാശം ചെയ്തു. കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കോർഡിനേറ്റർ അമൽ ദേവ്, ജനറൽ സെക്രട്ടറി സുഷമ അനിൽ കെ ഗുപ്ത, ട്രഷറർ ടോജി എ ടി, ജോയിന്റ് സെക്രട്ടറി ശ്രീജ ശശിധരൻ, മീഡിയ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. നവംബർ നാലിന് വൈകുന്നേരം ആറ് മണിക്ക് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഗ്ലോബൽ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാം പങ്കെടുക്കുന്ന ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിക്കും. അഡ്വക്കേറ്റ് വി കെ തോമസ്, അഡ്വക്കേറ്റ് ബുഷ്റ യൂസഫ് മായൂഫ് എന്നിവരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.