മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു


മനാമ

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 152 മാത് ഗാന്ധി ജയന്തി ദിനം സമുചിതം ആയി ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ് പാർട്ടി ഹാളിൽ വച്ച്  ഫോറം പ്രവർത്തകർ ഗാന്ധി പ്രതിമക് മുന്നിൽ നടത്തിയ പുഷ്പാർച്ചനയോടെയാണ്  പരിപാടികൾ ആരംഭിച്ചത്. മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് അഡ്വ. പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  അനിൽ തിരുവല്ല മുഖ്യ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി  വിനോദ് ഡാനിയേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ  എബ്രഹാം ജോൺ ,  ഷെമിലി പി ജോൺ എന്നിവർ ആശംസകൾ നേർന്നു.  എബി തോമസ് നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ  ശിൽപ്പ സന്തോഷിനെയും ,പത്തു , പന്ത്രണ്ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ  ആദരിച്ചു.  ബാബൂ കുഞ്ഞിരാമൻ,   തോമസ് ഫിലിപ്പ്,  സന്തോഷ്, പ്രേമൻ, സജീവൻ കണ്ണൂർ ,  അജി ജോർജ് ,  ജോൺസൺ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed