കെഎംസിസി കാസർഗോഡ് ജില്ലാ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു


മനാമ

ബഹ്‌റൈൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി പ്രവർത്തന മികവിൽ രണ്ടുവർഷം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ജില്ലയിലെ കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാർഥികളെയും അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.  സകരിയ്യ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷാഫി പാറകട്ട, സെക്രട്ടറി ഒ കെ  കാസിം,  അഷ്‌റഫ്‌ പെർള, അഷ്‌റഫ്‌ പൈക, ഖലീൽ ചെമ്നാട്, ഹസ്സൻ ചിത്താരി, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.  ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് മിനാർ, മമ്മു പൊവ്വൽ, സെക്രട്ടറിമാരായ അബ്ദുല്ല പുത്തൂർ, ഇബ്രാഹിം ചാല, സത്താർ ഉപ്പള, ഖാദർ പൊവ്വൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും ആക്ടിങ് ട്രഷറർ റഫീഖ് ക്യാമ്പസ്‌ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed