കെപിഎഫ് ബഹ്റൈൻ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു


മനാമ

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി ചേർന്ന്  ജനറൽ ഹെൽത്ത് ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് സംഘ‌‌‌ടിപ്പിക്കുന്നു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാമ്പിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ടോട്ടൽകൊളസ്ട്രോൾ, ക്രിയാറ്റിൻ, ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡെക്സ് തുടങ്ങിയ വിവിധ ലാബ് പരിശോധനകളും, ജനറൽ ഫിസിഷ്യൻ്റെ കൺസൾട്ടിംഗും സൗജന്യമായിരിക്കും. ഒക്ടോബർ 8,15 എന്നീ വെള്ളിയാഴ്ചകളിൽ  നടക്കുന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ പേര്, സി.പി.ആർ നമ്പർ, മൊബൈൽ നമ്പർ, ജില്ല എന്നിവ വാട്സപ്പ് മെസേജ് ചെയ്താൽ മതിയാകുമെന്ന് ക്യാമ്പ് കൺവീനർ ഹരീഷ്.പി.കെ.അറിയിച്ചു.  വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും  39725510 അല്ലെങ്കിൽ  66335400 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടതെന്ന്  ആക്ടിംഗ്പ്രസിഡണ്ട് ഷാജി പുതുക്കുടി, ജനറൽ സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറർ റിഷാദ് വലിയകത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

You might also like

Most Viewed