അൽ ഹിദായ മദ്രസ പിടിഎ മീറ്റിങ്ങ് സംഘടിപ്പിച്ചു


മനാമ

മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ട് അൽഹിദായ മദ്രസ്സ മലയാള വിഭാഗത്തിന്റെ  പേരന്റ്സ്  ടീച്ചേർസ് മീറ്റ് ഓൺലൈനിൽ നടന്നു. മദ്രസ്സ പ്രിൻസിപ്പൽ അബ്ദുൾ ലത്തീഫ് അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മദ്രസ്സ വിദ്യാർത്ഥികളുടെ ഫസ്റ്റ് ടേം എക്സാമിൻ്റെ റിസൾട്ട്, മാർക് ലിസ്റ്റ് എന്നിവയുടെ  പ്രഖ്യാപനവും  നടന്നു. ഹിദായ സെക്രട്ടറി സക്കിർ ഹുസൈൻ ആശംസകൾ നേർന്ന പരിപാടി മുനീബ് സിദ്ദിഖ്, റയ്യാൻ അഷ്‌റഫ് എന്നിവരുടെ  ഖുർആൻ പാരായണത്തൊടെയാണ് ആരംഭിച്ചത്.  ഉസ്താദ് ലത്തീഫ് അഹമ്മദ് നന്ദി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed