കേരളീയ സമാജം മെന്പേർസ് നൈറ്റ് സംഘടിപ്പിക്കുന്നു

മനാമ
ബഹ്‌റൈന്‍ കേരളീയ സമാജം നീണ്ട ഇടവേളയ്ക്കു ശേഷം സമാജം അംഗങ്ങൾക്കായി മെംബേർസ് നൈറ്റ് സംഘടിപ്പിക്കുന്നു സമാജത്തിൽ തന്നെ സജ്ജീകരിക്കുന്ന ഓൺലൈൻ പ്ലാറ്റഫോം വഴി എല്ലാ അംഗങ്ങൾക്കും സമാജത്തിൽ നേരിട്ട് വന്നു ഓൺലൈൻ മെംബേർസ് നൈറ്റിൽ പങ്കെടുക്കാവുന്നതാണെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ ആണ് ഇത്തവണത്തെ മെമ്പേഴ്‌സ്‌നൈറ്റിലെ മുഖ്യ ആകർഷണം പരിപാടിയിലൂടെ സമാജം അംഗങ്ങൾക്കും കുടുംബാങ്ങൾക്കും കുട്ടികൾക്കും നേരിട്ട് അദ്ദേഹവുമായി സംവദിക്കുവാനും ചോദ്യങ്ങൾ ചോദിക്കുവാനും സാധിക്കുമെന്നും എന്ന് സമാജം മെമ്പർഷിപ് സെക്രട്ടറി ശരത് നായർ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ ഗെയിമുകളും, ഡിന്നറും ഉണ്ടാകുമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് 39019935 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.