ഡിസംബറിനകം 50 രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ


മനാമ; ഈ വരുന്ന ഡിസംബറിനകം 50 രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ വാർഷിക യോഗം തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തിലും രക്തദാന ക്യാമ്പുകൾ മുടങ്ങാതെ സംഘടിപ്പിക്കാനും പ്ലാസ്മ ചികിത്സക്കുള്ള ഡോണർമാരെ കണ്ടെത്താനും ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ സജീവമായി പ്രവർത്തിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി സനൽ ലാൽ, സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗവും ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സ്ഥിരം ക്ഷണിതാവുമായ ബിജു കുമ്പഴ എന്നിവർ പങ്കെടുത്ത വാർഷികയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ: പി.വി. ചെറിയാൻ രക്ഷാധികാരിയായും , കെ.ടി. സലീം ചെയർമാൻ ആയുമുള്ള പുതിയ കമ്മിറ്റിയിൽ ഗംഗൻ തൃക്കരിപ്പൂർ പ്രസിഡന്റും, റോജി ജോൺ ജനറൽ സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡൻറ്: മിഥുൻ, സിജോ, സെക്രട്ടറി: അശ്വിൻ, രമ്യ ഗിരീഷ്, ട്രഷറർ: ഫിലിപ് വർഗീസ്. ലേഡീസ് വിങ് കൺവീനർമാർ: ശ്രീജ ശ്രീധരൻ, രേഷ്മ ഗിരീഷ്, ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ചീഫ് കോഓഡിനേറ്റർ: സുരേഷ് പുത്തൻ വിളയിൽ, ക്യാമ്പ് കോഒാഡിനേറ്റർമാർ: സാബു അഗസ്റ്റിൻ, രാജേഷ് പന്മന, ജിബിൻ ജോയി, മീഡിയ വിങ് കൺവീനർമാർ: സുനിൽ, കെ.വി. ഗിരീഷ്, എക്സി.കമ്മിറ്റി അംഗങ്ങൾ: ഗിരീഷ് പിള്ള, ആനി എബ്രഹാം, അസീസ് പള്ളം, വിനീത വിജയൻ.

You might also like

Most Viewed