"ക്വിസ് ഇന്ത്യ"യുടെ പോസ്റ്റർ പ്രകാശനം ചെയ്തു


മനാമ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന "ക്വിസ് ഇന്ത്യ"യുടെ പോസ്റ്റർ, ബഹ്റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി  വി മുരളീധരൻ പ്രകാശനം  ചെയ്തു.  അടുത്ത വർഷം ജനുവരി 21 ന് ആണ് പരിപാടി നടത്തുന്നത്.  ഇന്ത്യ@75,  ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ 50 വർഷം എന്നീ  ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംസ്കൃതി  ബഹ്‌റൈൻ  ക്വിസ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത് . സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി റിതിൻ രാജ്, സംസ്കൃതി ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഗൾഫ് ഹോട്ടലിൽ വെച്ചായിരുന്നു പ്രകാശനം . കൂടുതൽ വിവരങ്ങൾക്ക് +973 3907 3783 എന്ന നമ്പറിൽ   സോവിച്ചൻ ചെന്നാട്ടുശ്ശേരിയുമായിട്ടാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed