ടോക്യോ പാരാലിന്പിക്‌സ് ഷൂട്ടിംഗിൽ‍ ഇന്ത്യക്ക് സ്വർ‍ണം


ടോക്യോ: ടോക്യോ പാരാലിന്പിക്‌സ് ഷൂട്ടിംഗിൽ‍ ഇന്ത്യയുടെ മനീഷ് നർ‍വാലിന് സ്വർ‍ണം. ഇതേ ഇനത്തിൽ‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റർ‍ എയർ‍ പിസ്റ്റൾ‍ എസ്എച്ച്1 വിഭാഗത്തിലാണ് മനീഷ് സ്വർ‍ണം നേടിയത്.

ടോക്യോ പാരാലിന്പിക്‌സിൽ‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡൽ‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷന്മാരുടെ 10 മീറ്റർ‍ എയർ‍ പിസ്റ്റൾ‍ എസ്എച്ച് 1 വിഭാഗത്തിൽ‍ സിംഗ് രാജ് വെങ്കലം നേടിയിരുന്നു. യോഗ്യതയിൽ‍ സിംഗ് രാജും നർ‍വാളും നാലും ഏഴും സ്ഥാനങ്ങളിലെത്തി.

ഇതോടെ ടോക്യോ പാരാലിന്പിക്‌സിൽ‍ ഇത്തവണ ഇന്ത്യയുടെ മെഡൽ‍ നേട്ടം 15ആയി. മൂന്ന് സ്വർ‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed