കോഴിക്കോട് ജില്ല പ്രവാസി ഫോറം മെഡിക്കൽ ക്യാന്പ് സമാപിച്ചു


മനാമ

കോഴിക്കോട് ജില്ല പ്രവാസി ഫോറം ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ നടത്തിയ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സമാപിച്ചു.ഡോ. ശൈഖ് സ്വാലഹിൻ ബക്സ്, ഡോ. പ്രശാന്ത് പ്രഭാകർ, ഡോ. മെഹർ അൽ ഷഹീൻ, ഡോ. അക്രം അൽ ഹസാനി എന്നിവരുടെ സൗജന്യ ചികിത്സ ക്യാമ്പിൽ ലഭ്യമായിരുന്നു. ആവശ്യമായവർക്ക് ഇ.സി.ജി, എക്കോ ടെസ്റ്റ്, മറ്റ് ലാബ് ടെസ്റ്റുകൾ എന്നിവ സൗജന്യമായി നൽകി.   ബി.എസ്.എച്ച് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫിസർ യതേഷ് കുമാറും കെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്തും മേൽനോട്ടം വഹിച്ചു. കെ.പി.എഫ്.മെഡിക്കൽ വിങ് അംഗങ്ങളായ ഷാജി പുതുക്കുടി, സുജിത് സോമൻ, രജീഷ് സി.കെ, സവിനേഷ്, സി. പ്രജിത്ത് എന്നിവർ ഏകോപനം നടത്തി.  സമാപന ചടങ്ങിൽ ബി.എസ്.എച്ചിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും മികച്ച പ്രവർത്തനത്തിന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് ഷാജി പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.പി.എഫ്. രക്ഷാധികാരി വി.സി. ഗോപാലൻ സംസാരിച്ചു.   ജനറൽ സെക്രട്ടറി ജയേഷ് വി.കെ മേപ്പയൂർ സ്വാഗതവും ആക്ടിങ് ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി ചടങ്ങ് നിയന്ത്രിച്ചു.

You might also like

  • Straight Forward

Most Viewed