ഇന്ത്യയെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ബഹ്റൈൻ


മനാമ
റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയടക്കം നാല് രാജ്യങ്ങളെ ബഹ്റൈൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ മന്ത്രാലയം അധികൃതരാണ് ഈക്കാര്യം അറിയിച്ചത്. ദേശീയ കോവിഡ് പ്രതിരോധ സമിതിയുടെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇത് പ്രകാരം ഇന്ത്യ, പാകിസ്താൻ, പനാമ, ഡോമിനിക്കൻ റിപ്പബ്ലിക്ക് എന്നീ  രാജ്യങ്ങളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അതേ സമയം സോൾവേനിയ, എതോപ്യ, കോസ്റ്റ റിക്ക, ഇക്വഡോർ എന്നീ രാജ്യങ്ങളെ പുതുതായി റെഡ് ലിസ്റ്റ് പട്ടികയിൽ ചേർത്തിട്ടുണ്ട്. ഈ തീരുമാനം സെപ്തംബർ 3 മുതൽക്കാണ് നിലവിൽ വരുന്നത്.  ശ്രീലങ്ക, തുനീഷ്യ, ജോർജിയ, ബോസ്നിയ ഹെർസെഗോവിന,  ബംഗ്ലാദേശ്, ഇന്തോനേഷ്യ,ഫിലിപ്പൈൻസ്, നേപ്പാൾ, മ്യാൻമാർ, ഇറാൻ, ഇറാഖ്, മലേഷ്യ, വിയറ്റ്നാം, മംഗോളിയ, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, സിംബാവെ, നമീബിയ, മോസാംബിക്ക്, മാലവി, ഉക്രൈൻ, മെക്സികോ എന്നീ രാജ്യങ്ങളും റെഡ് ലിസ്റ്റ് പട്ടികയിൽ തുടരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed