സി.1.2 കൊറോണ വകഭേതം; വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ ഒരുങ്ങി കേരളം


തിരുവനന്തപുരം: കോവിഡ് വൈറസിന്‍റെ അപകടകരമായ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 

ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടനെ പൂർത്തിയാക്കാനും നിർദേശം നൽകി. 

അതേസമയം, സി.1.2 എന്ന പുതിയ വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും വാക്‌സിനെ മറികടക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. പുതിയ വേരിയന്‍റിന് കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടാകുമെന്നും വേരിയന്‍റിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നുമാണ് ഗവേഷകരുടെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed