ഐസിആർഎഫിന്റെ വേനൽകാല ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് ഇന്ത്യൻ സ്ഥാനപതി


മനാമ; ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വേനൽകാല ബോധവത്കരണ പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയും പങ്കെടുത്തു. ബുസൈത്തീനിലെ വർക്ക് സൈറ്റിൽ നടന്ന പരിപാടിയിലാണ് സ്ഥാനപതി പങ്ക്ചേർന്നത്. ഇവിടെ 90ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ഇതോടൊപ്പം ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പൊതികളും നൽകി. കോവിഡ് -19 പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ തൊഴിൽ, സാമൂഹിക, വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹെയ്‌കി, തൊഴിൽ & സാമൂഹിക വികസന മന്ത്രാലയത്തിലെ സുരക്ഷ മേധാവി ഹുസൈൻ അൽ ഹുസൈനി, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ല, അൽ ഘാന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഖീൽ യൂസഫ് അൽഘാന, ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ തോമസ്, ഉപദേഷ്ടാക്കളായ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ്റ് ഖുഞ്ചേഴ്‌സ് കോർഡിനേറ്റർ സുധീർ തിരുനിലത്ത്, വളണ്ടിയർമാരായ നിഷ രംഗരാജൻ, രാകേഷ് ശർമ്മ, മുരളീകൃഷ്ണ, രമൻ പ്രീത്, സുൽഫിക്കർ അലി ജോസ് ഇ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed