ഇന്ത്യക്കാർക്കായി സിത്ര കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഇന്ന് വാക്സിൻ നൽകുന്നു


മനാമ: കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിനേഷൻ ഇതുവരെ ലഭിക്കാത്ത ബഹ്റൈനിലെ ഇന്ത്യക്കാർക്കായി സിത്ര കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഇന്ന് (ആഗസ്ത് 7, ശനിയാഴ്ച്ച) വാക്സിൻ നൽകുന്നുണ്ടെന്നും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. സ്പുട്നിക്ക് വാക്സിനാണ് ഇവിടെ നൽകുന്നത്. പാസ്പോർട്ട് അല്ലെങ്കിൽ സിപിആർ എന്നിവയുമായാണ് ഇവിടെ എത്തേണ്ടത്. 

ഒറിജിനൽ ഇല്ലെങ്കിൽ കോപ്പി ആയാലും ഇവിടെ സ്വീകരിക്കുന്നതാണെന്ന് സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39461746 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed