ജോൺസൺ‍ ആൻഡ് ജോൺസൻ വാക്സിന് ഇന്ത്യയിൽ അനുമതി


ന്യൂഡൽഹി: യുഎസ് കന്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകി. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കന്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. ഇന്ത്യയിൽ അനുമതി നൽകുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുശേഷം 85% ഫലപ്രാപ്തി കാണിച്ചതായി കന്പനി അവകാശപ്പെട്ടു. വാക്സിൻ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക.

ഒരു ദിവസം ഒരു കോടി ഡോസ് വാക്‌സിനേഷൻ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതൽ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സർക്കാർ‍ വൃത്തങ്ങൾ അറിയിക്കുന്നത്.

You might also like

Most Viewed