ഏഷ്യൻ സ്‌കൂളിൽ 'ഏക്താ 2026' ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ദി ഏഷ്യൻ സ്‌കൂൾ ബഹ്‌റൈനിൽ അധ്യാപകരും ജീവനക്കാരും ഒന്നിച്ചുചേർന്ന് 'ഏക്താ 2026' (EKTA 2026) ആഘോഷിച്ചു. വിദ്യാഭ്യാസത്തിന്റെയും സമത്വത്തിന്റെയും ഒരുമയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് അധ്യാപക ദിനം, ഹിന്ദി ദിവസ്, ഓണം എന്നിവ സംയോജിപ്പിച്ചാണ് പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂളിലെ അധ്യാപകരുടെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. നൃത്തം, സംഗീതം, നാടകങ്ങൾ തുടങ്ങി നിരവധി കലാപരിപാടികൾ അധ്യാപകർ വേദിയിൽ അവതരിപ്പിച്ചു. ഏഷ്യൻ സ്‌കൂൾ കുടുംബത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും ഐക്യവും വിളിച്ചോതുന്നതായിരുന്നു അവതരണങ്ങൾ. അധ്യാപകർക്ക് തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും സ്‌കൂൾ സമൂഹത്തെ ഒന്നിപ്പിക്കുന്ന മൂല്യങ്ങൾ ആഘോഷിക്കാനുമുള്ള മനോഹരമായ വേദിയായി ഈ ചടങ്ങ് മാറി.
ഏവരുടെയും സജീവ പങ്കാളിത്തവും ആവേശവും കൊണ്ട് 'ഏക്താ 2026' ആഘോഷങ്ങൾ ശ്രദ്ധേയമായി. വൈവിധ്യത്തിലെ ഏകത്വം വിളിച്ചോതുന്ന അവിസ്മരണീയമായ അനുഭവമാണ് പരിപാടി സമ്മാനിച്ചതെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
ASADSADS
DSCDCDS
ESDDFSDFS
DDXDSDSDS
ZCXCXCX

